പാക്കിസ്ഥാന്‍ കല്‍ക്കരി ഖനിയില്‍ മീഥേന്‍ ഗ്യാസ് പൊട്ടിത്തെറിച്ച് നാല് പേര്‍ മരിച്ചു

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ കല്‍ക്കരി ഖനിയില്‍ മീഥേന്‍ ഗ്യാസ് പൊട്ടിത്തെറിച്ച് നാല് പേര്‍ മരിച്ചു. 13 പേര്‍ ഗുഹയില്‍ കുടുങ്ങികിടക്കുകയാണ്. ക്വറ്റയിലെ 50 കിലോമീറ്റര്‍ അകലെയുള്ള സന്‍ജിദി ഗ്രാമത്തിലെ കല്‍ക്കരി ഖനിയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാതകചോര്‍ച്ച രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

നാല് പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. പാക്കിസ്താനിലെ മര്‍വ, സൂരഞ്ജ് കല്‍ക്കരി ഖനികളിലുണ്ടായ വാതക സ്‌ഫോടനത്തിലും 23 പേര്‍ മരിച്ചിരുന്നു. മീഥെയ്ന്‍ വാതകമാണു സ്‌ഫോടനത്തിനു കാരണമായത്. മര്‍വയിലെ സ്‌ഫോടനത്തില്‍ 16 പേരാണു കൊല്ലപ്പെട്ടത്. സൂരഞ്ജ് ഖനി തകര്‍ന്ന് ഏഴ് പേരാണു കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ ഖനികളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് നിത്യ സംഭവമാണ്. പലപ്പോഴും ഖനികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top