ആറ് സൈനികരെ വധിച്ചെന്ന പാക്കിസ്ഥാന്‍ വാദം തള്ളി ഇന്ത്യന്‍ ആര്‍മി

ന്യൂഡൽഹി: വെടിവെയ്പ്പിനിടെ ആറ് ഇന്ത്യൻ സൈനികരെ വധിച്ചുവെന്ന പാക്കിസ്ഥാന്റെ അവകാശവാദം തള്ളി ഇന്ത്യ. വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മുകശ്മീരിൽ പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. ബീഹാർ സ്വദേശിയായ രവി രഞ്ജൻ കുമാർ (36)ആണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പിൽ നാല് ഇന്ത്യൻ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇതിന് പിന്നാലെ ആറ് ഇന്ത്യൻ സൈനികരെ വധിച്ചുവെന്ന് പാക്ക് ആർമി വക്താവ് ആസിഫ് ഗഫൂർ ട്വീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ, വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യൻ ആർമി വ്യക്തമാക്കി.

Top