ഗതാഗത നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിച്ചു ;പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിന് പിഴ

താഗത നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിച്ചതിന് പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിന് പിഴ. ലാഹോറിലെ ഗുല്‍ബര്‍ഗിലൂടെ വാഹനമോടിച്ചു പോകുന്നതിനിടെയാണ് വാഹനമോടിക്കുന്നതിനിടെയാണ് ബാബറിനെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്. വരി തെറ്റിച്ചു വാഹനമോടിക്കുകയും ഇതിനു പിന്നാലെ പരിശോധന നടത്തിയപ്പോള്‍ കൈവശം ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് താരത്തിന് 2000 രൂപ പിഴ ചുമത്തിയത്.

വിസ ലഭിക്കാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് ദുബായിലെ പരിശീലനം പിസിബി ഒഴിവാക്കിയിരുന്നു. ലോകകപ്പ് സന്നാഹമത്സരങ്ങള്‍ക്ക് മുന്‍പ് പാകിസ്താന്‍ ടീം ദുബായില്‍ രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിസ കിട്ടാന്‍ വൈകിയതോടെ പാക് ടീമിന്റെ ലോകകപ്പ് ഒരുക്കങ്ങള്‍ തടസപ്പെടുകയായിരുന്നു. ആദ്യ സന്നാഹ മത്സരത്തിന് മുന്‍പായി പാകിസ്താന്‍ ടീം നാളെ ഇന്ത്യയിലെത്തും.

ഏകദിന ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പാക് നായകന്‍ കുടുങ്ങിയത്. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇന്നലെയായിരുന്നു പാകിസ്താന്‍ ടീമിന് ഇന്ത്യയിലേക്ക് വരാനുള്ള ഇന്ത്യന്‍ വിസ ലഭിച്ചത്.

 

 

Top