തീവ്രവാദ വിരുദ്ധ പ്രവർത്തനം ; പാക്കിസ്ഥാന് കൂടുതൽ ചെയ്യാൻ കഴിയുമെന്ന് പെന്റഗൺ

AMERICA

വാഷിംഗ്‌ടൺ : തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ പാക്കിസ്ഥാന് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനം പെന്റഗണ്‍. ഹഖാനി ശൃംഖല, താലിബാൻ തുടങ്ങിയ തീവ്രവാദ സംഘടനകൾക്കെതിരെ പാക്കിസ്ഥാന്റെ നടപടികൾ ശക്തമെല്ലെന്ന് അമേരിക്ക വീണ്ടും ആവർത്തിച്ചു പറയുകയാണ്.

എന്നാൽ ഈ ആരോപണങ്ങൾ ഇസ്ലാമബാദ് നിഷേധിക്കുകയാണ് ചെയ്യുന്നത്. പാക്കിസ്ഥാന് തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി തീവ്രവാദികൾക്കെതിരെയും , സംഘടനകൾക്കെതിരെയും പുതിയ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു.

ഭീകരതയുടെ ഇരയാണ് പാക്കിസ്ഥാൻ. അവരെ സംബന്ധിച്ചിടത്തോളം ഭീകരതയെ നേരിടാൻ കൂടുതൽ ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പാക്കിസ്ഥാന് ലഭിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പെന്റഗൺ വക്താവ് ഡാനിയ വൈറ്റ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

തീവ്രവാദത്തിന്റെ പേരിൽ ആഗോളതലത്തിലെ വിമർശനങ്ങൾ നേരിട്ട് പാക്കിസ്ഥാൻ നിലവിൽ ശക്തമായ നടപടികൾ സ്വീകരിക്കുമ്പോഴാണ് അമേരിക്ക വീണ്ടും വിമർശനം ഉന്നയിച്ചിരിക്കുന്നത്.

Top