പാക്കിസ്ഥാനിൽ ബോംബാക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്‌: പാക്കിസ്ഥാൻ ബലൂചിസ്താനിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ ബോംബ് ആക്രമണം.

ആക്രമണത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.

ബലൂചിസ്താൻ മേഖലയിൽ നിരവധി ആക്രമണങ്ങൾ ഇതിന് മുൻപും നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ആക്രമണങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഉൾപ്പെടെ 180 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.

പടിഞ്ഞാറൻ ചൈന മുതൽ പാക്കിസ്ഥാന്റെ തെക്ക് തുറമുഖമായ ഗവദർ വരെ ബന്ധിപ്പിക്കുന്നതിനായി 57 ബില്യൺ ഡോളറിൻറെ പദ്ധതികൾ ആരംഭിച്ചിരുന്നു.

ബോബ് ആക്രമണം നടന്നതോടെ പദ്ധതിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കയിലാണ് സർക്കാർ.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹമീദ് ഷക്കീൽ അദ്ദേഹത്തിന്റെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

Top