ഇന്ത്യയുടെ റെയില്‍വേ ട്രാക്കുകളെ തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ പദ്ധതിയിട്ടു; റിപ്പോര്‍ട്ട് പുറത്ത്

ഡൽഹി : ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ പദ്ധതിയിട്ടു എന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്ത് .പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്റ്‌സ് എജന്‍സി(എഎസ്‌ഐ)യാണ് ആക്രമണം ലക്ഷ്യമിട്ടത്.പഞ്ചാബിലെയും സമീപ സംസ്ഥാനങ്ങളിലെയും റെയില്‍വേ ട്രാക്കുകള്‍ ബോംബ് വെച്ച് തകര്‍ക്കാനാണ് പദ്ധതി.റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് അട്ടിമറി നടത്താന്‍ എഎസ്‌ഐ വലിയ രീതിയില്‍ ഫണ്ടിറക്കിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.

Top