ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ പാകിസ്താന്‍ പടയോട്ടം

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ പാകിസ്താന്‍ പടയോട്ടം. രാവിലത്തെ സെഷനില്‍ത്തനെ ഓസ്‌ട്രേലിയ ഓള്‍ ഔട്ടായി. 318 റണ്‍സിലാണ് ഓസീസ് ഇന്നിംഗ്‌സ് അവസാനിച്ചത്. 63 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നാണ് ഓസ്‌ട്രേലിയന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആദ്യ ദിനം മൂന്നിന് 189 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സ്.

പാകിസ്താന് വേണ്ടി അമീര്‍ ജമാല്‍ മൂന്ന് വിക്കറ്റെടുത്തു. മിര്‍ ഹംസ, ഷഹീന്‍ ഷാ അഫ്രീദി, ഹസന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഒരു വിക്കറ്റ് സല്‍മാന്‍ അലി ആഗയ്ക്കാണ്.

17 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് രണ്ടാം ദിനം ഓസ്‌ട്രേലിയയ്ക്ക് ആദ്യ നഷ്ടമായത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. 41 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് മാത്രമാണ് രണ്ടാം ദിനം അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.

Top