പാക്‌ ഭീകരന്‍ അബ്ദുള്‍ റഹിമാന്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ഇതൊയിബ നേതാവ് അബ്ദുള്‍ റഹിമാന്‍ മക്കിയെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ലഷ്‌കര്‍ഇതൊയ്ബ തലവനായ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനായ മക്കി ദീര്‍ഘകാലമായി വിവിധ തീവ്രവാദ സംഘടനയില്‍ സജീവമാണ്. യുഎന്‍ സെക്യൂരിറ്റി കൗണിസില്‍ 1267 കമ്മറ്റി എന്നറിപ്പെടുന്ന ഉപരോധസമിതി മക്കിയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും, ഈ നിര്‍ദേശം ചൈന തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം

ഇന്ത്യയില്‍, പ്രത്യേകിച്ച് ജമ്മു കശ്മീരില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ഫണ്ട് ശേഖരണത്തിലും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന 68കാരനായ മക്കിയെ ഇന്ത്യയും അമേരിക്കയും ഇതിനകം തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇയാളെ കുറിച്ചുള്ള വിവരം അറിയിക്കുന്നവര്‍ക്ക് യുഎസ് 20 ലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്

2019 മെയ് 15ന് മക്കിയെ പാകിസ്ഥാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയും വീട്ടുതടങ്കലില്‍ ആക്കുകയും ചെയ്തു. 2020ല്‍ പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി, തീവ്രവാദത്തിന് ധനസഹായം നല്‍കിയതിന്റെ പേരില്‍ മക്കിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി തടവിന് ശിക്ഷിച്ചിരുന്നു.

2000 ഡിസംബര്‍ 22ന് ഡല്‍ഹി ആക്രമണം ഉള്‍പ്പടെയുള്ള പ്രമുഖ ഭീകരാക്രമണങ്ങളുടെ ഉത്തവാദിത്വം മക്കിയുടെ നേതൃത്വത്തിലായിരുന്നെന്നും ഉപരോധസമതി പറഞ്ഞു. 2008 ജനുവരി ഒന്നിലെ രാംപൂരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും 2011 സെപ്റ്റംബര്‍ 26ലെ മുംബൈ ഭീകരാക്രമണം ഉള്‍പ്പടെ ഇന്ത്യയില്‍ നിരവധി ആക്രമണങ്ങളാണ് ലഷ്‌കര്‍ഇതൊയ്ബ നടത്തിയത്.

Top