പ്രണയാഘോഷം മതനിന്ദ, ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് മാധ്യമങ്ങളോട് പാക് സര്‍ക്കാര്‍

ഇസ്ലാമാബാദ്: പ്രണയദിനാഘോഷങ്ങള്‍ കാണിക്കുന്നതിന് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്‍ സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ പ്രണയദിനം ആഘോഷിക്കുന്നതിന് നേരത്തെ തന്നെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം മുതലാണ് പൊതുസ്ഥലങ്ങളില്‍ പ്രണയദിനം ആഘോഷിക്കുന്നതിന് ഇസ്ലാമാബാദ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്. ഒരു സ്വകാര്യ ഹര്‍ജിലായിരുന്നു ഹൈക്കോടതി വിധി.

പ്രണയദിനാഘോഷം മതനിന്ദയാണെന്ന് വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തവണ മാദ്ധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ സംസ്‌കാരവുമായി ബന്ധമില്ലാത്ത ഇത്തരം ആഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Top