pakistan band indian tv channel

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇന്ത്യന്‍ ടി.വി ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി.

പാക്കിസ്ഥാന്‍ ഇലക്ടോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആര്‍.എ)യാണ് രാജ്യവ്യാപകമായി എല്ലാ ഇന്ത്യന്‍ ചാനലുകളേയും നിരോധിച്ചത്. ഒക്ടോബര്‍ 15 മുതലാണ് നിരോധനം.

ഇന്ത്യന്‍ ചാനലുകള്‍ക്കും നെറ്റ് വര്‍ക്ക് വിതരണക്കാര്‍ക്കും ഒക്‌ടോബര്‍ 15 മുതല്‍ പാക്കിസ്ഥാനില്‍ കര്‍ശനമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പി.ഇ.എം.ആര്‍.എ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയുടെയും സാര്‍ക് ഉച്ചകോടിയില്‍ നിന്ന് രാജ്യങ്ങള്‍ പിന്മാറിയതിന്റെയും പശ്ചാത്തലത്തിലാണ് നടപടി.

വെള്ളിയാഴ്ച പാക് സിനിമാ താരങ്ങള്‍ക്ക് ചലച്ചിത്രനിര്‍മ്മാതാക്കളുടെ സംഘടന ഇന്ത്യയില്‍ അഭിനയിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനത്തിന് പാക് തിയേറ്റര്‍ ഉടമകളും വിലക്കേര്‍പ്പെടുത്തിയിരുന്നു.

Top