പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിലും ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ

ണ്ടാം ടി20യിലും ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ 6 വിക്കറ്റിലാണ് ഓസ്‌ട്രേലിയ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 19.5 ഓവറില്‍ 101 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഓസ്‌ട്രേലിയ 17 ഓവറില്‍ വിജയം പൂര്‍ത്തിയാക്കിയത്.

ജോര്‍ജ്ജിയ വെയര്‍ഹാം ആണ് കളിയിലെ താരം. 43 റണ്‍സ് നേടിയ ഒമൈമ സൊഹൈല്‍ ആണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. 55/1 എന്ന നിലയില്‍ നിന്നാണ് പാക്കിസ്ഥാന്‍ 101 റണ്‍സിനു ഓള്‍ഔട്ട് ആയത്.

Top