ത്രിരാഷ്ട്ര പരമ്പര; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍

australia

ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെയുള്ള ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ 184 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഷാഹിബ്‌സാദാ ഫര്‍ഹാന്‍, ഹുസൈന്‍ താലത് എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ഓവര്‍ എറിഞ്ഞ മാക്‌സ്വെല്‍ നേടിയത്.

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗില്‍ ഇറങ്ങിയത് യുവതാരം ഡാര്‍സീ ഷോര്‍ട്ടും ക്യാപ്റ്റന്‍ ഫിഞ്ചും. ഇരുവരും തുടക്കം മുതല്‍ തന്നെ അക്രമിച്ച് കളിക്കുകയും ചെയ്തു. പത്താമത്തെ ഓവറില്‍ ടീം സ്‌കോര്‍ 95 റണ്‍സിലെത്തിയപ്പോഴാണ് കംഗാരുക്കള്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 47 റണ്‍സെടുത്ത ഫിഞ്ച് ഷദാബ് ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.

76 റണ്‍സെടുത്ത ഡാര്‍സി ഷോര്‍ട്ടിന്റെ ഇന്നിങ്‌സാണ് ഓസ്‌ട്രേലിയയ്ക്ക് നിര്‍ണായകമായത്. മുഹമ്മദ് ആമിര്‍ പാക്കിസ്ഥാന് വേണ്ടി മൂന്നു വിക്കറ്റുകളും ഷദാബ് ഖാന്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി.

Top