pakistan attack on jammu kashmir border

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

പുലര്‍ച്ചെ രജൗരിയിലെ ബിംബര്‍ ഗാലി സെക്ടറിലും പൂഞ്ചിലെ ബലാകോട്ടിലും പാക്കിസ്ഥാന്‍ ഷെല്ലാക്രമണവും വെടിവയ്പും നടത്തി.

രജൗരിയില്‍ പുലര്‍ച്ചെ നാലിന് ആരംഭിച്ച വെടിവയ്പ് ആറിനാണ് അവസാനിച്ചത്. പൂഞ്ചില്‍ ആറിന് ആരംഭിച്ച ആക്രമണം മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു.

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. സംഭവത്തില്‍ ഇരുപക്ഷത്തും ആളപായമോ പരിക്കോ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top