സര്‍ദാരിക്കും സഹോദരിയ്ക്കും യാത്രായ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി സുപ്രീംകോടതി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും സഹോദരി ഫര്യാല്‍ തല്‍പുരിനും വിദേശ യാത്രായ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി സുപ്രീംകോടതി.

വ്യാജബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇവരുള്‍പ്പെടെ 20 പേര്‍ക്ക് ചീഫ് ജസ്റ്റിസ് സഖീബ് നിസാര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

29 വ്യാജ അക്കൗണ്ടുകളിലൂടെ പത്തുമാസത്തിനിടയില്‍ 450 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണു ഇവര്‍ക്കെതിരെയുള്ള കേസ്. വ്യാജ അക്കൗണ്ടില്‍നിന്ന് സര്‍ദാരി ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്കു ഒന്നരക്കോടിയുടെ രൂപയാണ് കൈമാറിയിരിക്കുന്നത്. കേസില്‍ സര്‍ദാരിയുടെ അടുപ്പക്കാരനും സമ്മിറ്റ് ബാങ്ക് വൈസ് ചെയര്‍മാനുമായ ഹുസൈന്‍ ലവായിയെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

Top