Pakistan arrests 59 Indian fishermen

ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 59 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ അധികവും ഗുജറാത്ത് സ്വദേശികളാണെന്നാണ് വിവരം. വ്യാഴാഴ്ചയാണ് ഇവരെ പാക്കിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി പിടികൂടിയത്.

ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ കസ്റ്റഡിയിലുള്ള മത്സ്യത്തൊഴിലാളികളെ വിട്ടയച്ചതിനു ശേഷം നടക്കുന്ന ആദ്യത്തെ അറസ്റ്റാണിത്. കഴിഞ്ഞ മാര്‍ച്ച് ആറിന് 87 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ച് 17ന് ഒമ്പത് പാക് മത്സ്യത്തൊഴിലാളികളെ ഇന്ത്യയും മോചിപ്പിച്ചിരുന്നു.

Top