ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ പാക്കിസ്ഥാന്‍ പ്രകോപനം

pakistan

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം. കശ്മീരിലെ പൂഞ്ച്, രാജോരി മേഖലകളിലാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്.

യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ അതിര്‍ത്തിലംഘിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സംഭവത്തെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് വ്യക്തമാക്കി.

Top