In Pakistan, the army conducted a raid that killed five terrorists

ലാഹോര്‍: പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ സേന നടത്തിയ റെയ്ഡില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു.

പഞ്ചാബ് പ്രവിശ്യയിലെ ലയ ജില്ലയിലായിരുന്നു റെയ്ഡ്. സൈന്യത്തിന്റെ പിടിയില്‍ നിന്നും മൂന്ന് ഭീകരര്‍ രക്ഷപ്പെടുകയും ചെയ്തു.

സംഭവസ്ഥലത്തു നിന്നും സ്‌ഫോടക വസ്തുക്കളും മാപ്പും സൈന്യം പിടിച്ചെടുത്തു. മുള്‍ട്ടാനില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം പറയുന്നു.

Top