പാക്കിസ്ഥാന്റെ 13- മത്തെ പ്രസിഡന്റായി അരിഫ് ആല്‍വി സ്ഥാനമേറ്റു

ഇസ്ലാമാബാദ്:പാക്കിസ്ഥാന്റെ 13- മത്തെ പ്രസിഡന്റായി അരിഫ് ആല്‍വി സ്ഥാനമേറ്റു. പാക്ക് സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റീസ് സക്കീബ് നിസാറാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പാക്ക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിശ്വസ്തനും തെഹ്‌രിക്-ഇ- ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ് ആരിഫ് അല്‍വി.

999

പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പിപിപി) സ്ഥാനാര്‍ഥി ഐതാസ് അഹ്‌സന്‍, എം എം എ നോമിനി മൗലാന ഫസല്‍ റഹ്മാന്‍ എന്നിവരെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റായി അല്‍വി തെരഞ്ഞെടുക്കപ്പെട്ടത്. കറാച്ചി സ്വദേശിയായ ആരിഫ് മുമ്പ് ഡെന്റിസ്റ്റായിരുന്നു. 2006 മുതല്‍ 2013 വരെ തെഹ്‌രിക്-ഇ- ഇന്‍സാഫ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചു.

Top