മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കും; നടപടികള്‍ കൈക്കൊള്ളാനൊരുങ്ങി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍. രാജ്യത്തെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കാന്‍ പദ്ധതികള്‍ കൈക്കൊള്ളുമെന്നും തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാവാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ബോധവത്കരണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മഹ്മൂദ് പറഞ്ഞു.

രാജ്യത്താകമാനം 30,000 ല്‍ കൂടുതല്‍ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. മദ്രസകളുടെ കൂട്ടായ്മയായ വഖഫ്-ഉള്‍-മുദരിസ് ഈ പദ്ധതി അംഗീകരിച്ചതായി മന്ത്രി വ്യക്തമാക്കി.ഇംഗ്ലീഷ്, സയന്‍സ്, കണക്ക്, തുടങ്ങിയ വിഷയങ്ങള്‍ മദ്രസ സിലബസുകളില്‍ ഉള്‍പ്പെടുത്താനും ധാരണയായി. പാവപ്പെട്ട വിദ്യാര്‍ഥകളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്ന മദ്രസകളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top