അതിര്‍ത്തി ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്റെ ശക്തമായ ഷെല്ലാക്രമണം

ജമ്മു: ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയില്‍ പാക്കിസ്ഥാന്‍ ശക്തമായ ആക്രമണം നടത്തി.

പുഞ്ച് ജില്ലയിലെ ഭീംബെര്‍ ഗാലി സെക്ടറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അതിര്‍ത്തി ലംഘിച്ച് ആക്രമണമുണ്ടായത്. പുലര്‍ച്ചെ അഞ്ചിനു തുടങ്ങിയ ഷെല്ലാക്രമണം 5.45 വരെ തുടര്‍ന്നു.

ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഷെല്ലാക്രമണം നടത്തിയതെന്നു സൈനിക വക്താവ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി രാജോരി ജില്ലയിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു.

Top