ഉണര്‍ന്ന് നോക്കിയാല്‍ ബോളിവുഡിന്റെ യഥാര്‍ത്ഥ അജണ്ട മനസിലാകും

മ്രാന്‍ ഹാഷ്മി നായകനാകുന്ന പുതിയ നെറ്റ്ഫ്‌ലിക്‌സ് സീരീസിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് നടന്‍ ഷാരൂഖ് ഖാനെതിരെ പാക്ക് താരങ്ങള്‍ രംഗത്ത്. പാക് തീവ്രവാദം പ്രമേയമാക്കുന്ന ‘ ബാര്‍ഡ് ഒഫ് ബ്ലഡ്’ എന്ന ഓണ്‍ലൈന്‍ സീരീസ് പാകിസ്താന്‍ വിരുദ്ധമാണെന്നാണ് ആരോപിച്ച് പാക് നടി നടി മെഹ് വിഷ്‌ ഹയാത്തും സൈനിക വക്താവ് ആസിഫ് ഗഫൂറും രംഗത്തെത്തിയിട്ടുണ്ട്.

‘ഞാന്‍ ഏറെക്കാലമായി പറയുന്ന കാര്യം ശരിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടാവും. ഈ ആഴ്ച്ച അടുത്ത പാക് വിരുദ്ധ പ്രൊജക്ടുമായി അവര്‍ എത്തിയിരിക്കുകയാണ്. ഉണര്‍ന്ന് നോക്കിയാല്‍ ബോളിവുഡിന്റെ യഥാര്‍ത്ഥ അജണ്ട മനസിലാകും. ഷാരൂഖ്, നിങ്ങള്‍ രാജ്യസ്നേഹി ആയിക്കൊള്ളൂ. പക്ഷെ അതിന് ഞങ്ങളെ എന്തിനാണ് വില്ലന്മാരാക്കുന്നുവെന്നും ഹയാത്ത് പറഞ്ഞു.

Top