ഇന്ത്യയെ ആക്രമിച്ചെന്നവകാശപ്പെട്ട് പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ വ്യാജമെന്ന് സൈന്യം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക പോസ്റ്റ് തകര്‍ത്തെന്ന് അവകാശപ്പെട്ട് പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ വ്യാജമെന്ന് സൈന്യം.

നൗഷെറയിലെ സൈനിക പോസ്റ്റ് തകര്‍ക്കുന്നതെന്ന പേരിലാണ് പാകിസ്താന്‍ മേജര്‍ ജനറല്‍ വീഡിയോ പുറത്തുവിട്ടത്.

ഇന്ത്യന്‍ പോസ്റ്റ് തകര്‍ക്കുന്നതെന്ന പേരില്‍ പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ വ്യാജമാണെന്നും ഇത്തരം ആയുധങ്ങളെ പ്രതിരോധിക്കാനാവുന്ന തരത്തിലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും സൈന്യം അറിയിച്ചു.

പീരങ്കികൊണ്ടുള്ള ആക്രമണത്തില്‍ ഉണ്ടാകുന്ന തരത്തിലുള്ള സ്‌ഫോടനമല്ല വീഡിയോയില്‍ കാണുന്നത്. ഇത് ബോംബാക്രമണത്തില്‍ ഉണ്ടാകുന്ന സ്‌ഫോടനമാണ്. കൂടാതെ പരിശോധനയില്‍ വീഡിയോയില്‍ എഡിറ്റിങ് മാര്‍ക്കുകളും കണ്ടെത്തിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് മെയ് 13ന് നടന്ന ആക്രമണം എന്ന പേരില്‍ ആസിഫ് ഗഫൂര്‍ വീഡിയോ പുറത്തുവിട്ടത്. ഇന്ത്യ പാകിസ്താനില്‍ ആക്രമണമൊന്നും നടത്തിയിട്ടില്ലെന്നും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പാക് പട്ടാള മേധാവി അവകാശപ്പെട്ടിരുന്നു.

Top