വാലെന്റൈന്‍സ് ഡേ വേണ്ട , പകരം “സഹോദരീ ദിനം” ആഘോഷിച്ചോളൂ : പാകിസ്ഥാന്‍

ലാഹോര്‍: പ്രണയദിനമായി ആചരിക്കുന്ന ഫെബ്രുവരി 14 ‘സഹോദരീ ദിന’മായി ആഘോഷിക്കാന്‍ ഉത്തരവിറക്കി പാകിസ്താനിലെ ഫൈസലാബാദ് കാര്‍ഷിക സര്‍വകലാശാല. സര്‍വകലാശാല വൈസ് ചാന്‍സലറായ സഫര്‍ ഇക്ബാല്‍ രണ്‍ധാവയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ആഘോഷത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് സ്‌കാര്‍ഫോ പര്‍ദ്ദയോ സമ്മാനമായി നല്‍കാവുന്നതാണ്. സഹോദരീദിനം ആചാരിക്കാനുള്ള തീരുമാനം ഇസ്ലാമിക പാരമ്പര്യം നിലനിര്‍ത്തുന്നതിന് യോജിക്കുന്നതാണെന്നും രണ്‍ധാവ പറഞ്ഞതായി പാകിസ്താനിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താനിലെ ഇസ്ലാം മതവിശ്വാസികളില്‍ ചിലര്‍ക്ക് വാലെന്റൈന്‍സ് ദിനം ഒരു ഭീഷണിയായി മാറിയിരിക്കുകയാണ്. ആ ഭീഷണിയെ അവസരമാക്കി മാറ്റാനാണ് ഇങ്ങനെയൊരു തീരുമാനമെന്ന് രണ്‍ധാവെ വ്യക്തമാക്കി.

പാകിസ്താനില്‍ സഹോദരിമാര്‍ എത്രമാത്രം സ്‌നേഹിക്കപ്പെടുന്നവരാണെന്ന് ‘സഹോദരീ ദിനം’ ആഘോഷിക്കപ്പെടുന്നതിലൂടെ ആളുകള്‍ക്ക് മനസ്സിലാകും.

2017, 2018 വര്‍ഷങ്ങളിലെ വാലെന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് ഇസ്ലാമാബാദ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.
വാലെന്റൈന്‍സ് ദിനാഘോഷം ഇസ്ലാം മതവിശ്വാസത്തിന്റെ ഭാഗമല്ലെന്നും പാശ്ചാത്യസംസ്‌കാരവുമാണെന്ന് 2016ല്‍ പ്രസിഡണ്ട് മന്‍മൂണ്‍ ഹുസൈന്‍ പറഞ്ഞിരുന്നു.

Top