Pak teaches children ‘national identity is to hate someone’: Hina Rabbani Khar

ഇസ്ലാമാബാദ്: മറ്റുള്ളവരെ വെറുക്കുന്നതാണ് നമ്മുടെ ദേശീയതയെന്നാണ് പാകിസ്താന്‍ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി. ആറ് പതിറ്റാണ്ടുകളായി മറ്റുള്ളവരെ വെറുക്കുന്നതാണ് ദേശീയ ബോധം എന്ന് നാം കുട്ടികളെ പഠിപ്പിക്കുകയാണ്. അയല്‍രാജ്യമായ ഇന്ത്യയെ വെറുത്താണ് പ്രായോഗികമായി അവര്‍ ഇത് പഠിക്കുന്നത്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനെയും വെറുക്കാന്‍ പഠിപ്പിക്കുന്നു റബ്ബാനി തുറന്നുപറയുന്നു.

പാക് ചാനലനായ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് റബ്ബാനി സ്വയം വിമര്‍ശനം നടത്തിയത്. 2011 മുതല്‍ 2013 വരെ പാകിസ്താന്‍ വിദേശകാര്യ മന്ത്രിയായിരുന്നു ഹിന റബ്ബാനി.

പാകിസ്താന് യുദ്ധത്തിലൂടെ കശ്മീര്‍ കീഴടക്കാന്‍ കഴിയില്ല. പിന്നെയുള്ള ഏക മാര്‍ഗം ഉഭയകക്ഷി ചര്‍ച്ച മാത്രമാണ്. ഇന്ത്യയുമായുള്ള ചര്‍ച്ചയിലൂടെയും പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്ന തീരുമാനങ്ങളിലൂടെയും മാത്രമേ കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായെങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ നടക്കൂ എന്നും അവര്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ തുടര്‍ച്ചയായി ചര്‍ച്ചനടന്നാല്‍ നമ്മള്‍ എവിടെയെങ്കിലും എത്തിച്ചേരും.

പാകിസ്താന്‍ പീപിള്‍സ് പാര്‍ട്ടി ഭരിച്ചിരുന്ന കാലത്ത് ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയില്‍ നിലനിന്നിരുന്നെന്നും വിസ നിയമങ്ങളില്‍ ഇളവ് നല്‍കിയതടക്കം ഇതിന് സഹായകമായതായും അവര്‍ പറഞ്ഞു.

ഇന്ത്യയില്‍ ബിജെപി സര്‍ക്കാറും പാകിസ്താനില്‍ സൈനിക ഭരണവും ഉള്ളപ്പോള്‍ മാത്രമേ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടുവെന്നാണ് ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നത്. പര്‍വേശ് മുഷ്‌റഫിന്റെ കാലത്ത് കാശ്മീര്‍ വിഷയത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയാറായതാണ് റബ്ബാനി അവകാശപ്പെട്ടു.

അമേരിക്ക-ഇന്ത്യ ബന്ധത്തെകുറിച്ച് ചോദിച്ചപ്പോള്‍, ഇന്ത്യ ആണവ ശക്തിയായതും സൈനിക ശക്തിയായതും ജനാധിപത്യ പാരമ്പര്യമുള്ളതുമാണ് അമേരിക്കയുമായുള്ള അടുപ്പത്തിന് കാരണമെന്ന് അവര്‍ പ്രതികരിച്ചു.

Top