പാക്കിസ്ഥാനിൽ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

arrest

ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. പള്ളിയിൽ പഠിക്കാൻ എത്തിയപ്പോഴാണ് ഇയാൾ കുട്ടിയോട് അപമര്യദയായി പെരുമാറിയത്. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

പള്ളിയിൽ പഠിക്കാനായി പോയിരുന്ന 12 വയസ്സുകാരൻ അടുത്തിടെ ക്ലാസ്സുകൾക്ക് പോകാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടി അമ്മയോട് അധ്യാപകൻ അനാവശ്യമായ രീതിയിൽ സ്പർശിക്കാൻ ശ്രമിച്ചെന്ന് പറയുകയും,പിതാവ് പരാതി നൽകിയതെന്നും പൊലീസ് വ്യക്തമാക്കി.

Top