Pak. rights activists want Queen to apologise for executing Bhagat Singh

ലാഹോര്‍: ധീര സ്വാതന്ത്യ സമരസേനാനി ഭഗത് സിംഗിനെ തൂക്കികൊല്ലാന്‍ ഉത്തരവിട്ട എലിസബത്ത് രാജ്ഞി മാപ്പ് പറയണമെന്നും പിന്‍തലമുറക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പാക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഭഗത് സിംഗ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വിവിധ പരിപാടികള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.

ആദ്യ ആനുസ്മരണ പരിപാടി നടന്നത് ഭഗത് സിംഗിന്റെ ജന്മദേശമായ ഫൈസലാബാദിലെ ബംഗാചക്കിലായിരുന്നു. നിരവധി പേര്‍ സ്മരണ പുതുക്കാന്‍ വേണ്ടി ഇവിടെയെത്തിയിരുന്നു.

ഭഗത് സിംഗ് ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയിലാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ കാണാനും ഇക്കാര്യം അവതരിപ്പിക്കാനും തീരുമാനിച്ചത്.

ബ്രീട്ടീഷ് ഗവര്‍മെന്റിനെതിരെ ഇക്കാര്യത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും അവര്‍ പറഞ്ഞു. തീവ്രവാദികളുടെ ഭീഷണികള്‍ക്കിടയിലായിരുന്നു പാകിസ്ഥാനില്‍ പരിപാടികള്‍ നടന്നത്.

Top