അതിര്‍ത്തിയില്‍ പാക് പ്രകോപനം; ഒരു ജവാന് വീരമൃത്യു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ ഒരു സൈനികന് വീരമൃത്യു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചയോടെയാണ് നിയന്ത്രണ രേഖയില്‍ രജൗരി ജില്ലയിലെ കേരി സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രജൗരിയില്‍ പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

Top