നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം; സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. മറ്റൊരു സൈനികന് പരുക്കേല്‍ക്കുകയും ചെയ്തു.

യാതൊരു പ്രകോപനവുമില്ലാതെയാണ് പാക് സൈന്യം ആക്രമണം അഴിച്ചുവിട്ടത്. പാക് സൈന്യം മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വ്യാപക വെടിവെയ്പ്പും നടത്തിയെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചുവെന്നും പ്രതിരോധ വക്താവ് അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി മാന്‍കോട്ട് മേഖലയെയും കുഗ്രാമങ്ങളെയും ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ അക്രമം അഴിച്ചു വിടുകയാണെന്നും സെപ്റ്റംബറില്‍ 46 തവണ പാക് സൈന്യം കരാര്‍ ലംഘിച്ചതെന്നും പ്രതിരോധ വക്താവ് കൂട്ടിച്ചേര്‍ത്തു.

Top