മോദി പാക്ക് പ്രധാനമന്ത്രിക്ക് അയച്ച ആശംസ; നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ദേശീയ ദിനത്തില്‍ ഇമ്രാന്‍ ഖാന് മോദി അയച്ച ആശംസാ സന്ദേശം വിവാദമാവുന്നു. പാക്ക് ദേശീയ ദിനാഘോഷങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കെയാണ് പ്രധാനമന്ത്രി പാക്ക് ജനതയ്ക്ക് ആശംസകളറിയിച്ച് സന്ദേശം അയച്ചത്. ഇഇതോടെ ഇന്ത്യയുടെ പാക്ക് നയം എന്തെന്ന് വ്യക്തമാക്കണമെന്ന് അറിയിച്ചിരിക്കുകയാണ് പ്രതിപക്ഷം.

‘പാക്കിസ്ഥാനിലെ ജനങ്ങളെ ആശംസകള്‍ അറിയിക്കുകയാണ്. ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയ്ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്’ എന്ന മോദിയുടെ സന്ദേശം ലഭിച്ചതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാക്ക് ജനതയ്ക്കുള്ള നരേന്ദ്ര മോദിയുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

പാക്കിസ്ഥാന്‍ ദേശീയ ദിനത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചിരുന്നു. പരിപാടിയിലേക്കു ഹുറിയത്ത് നേതാക്കളെ ക്ഷണിക്കാനുള്ള പാക്ക് ഹൈക്കമ്മീഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുടെ ഈ തീരുമാനം. എന്നാല്‍ അതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേശീയ ദിന ആശംസ വിവാദമായിരിക്കുന്നത്.

Top