ദുബായ് എക്സ്പോയിലെ പാക് പവലിയൻ ശ്രദ്ധ ആകർഷിക്കുന്നു

ദുബായ് : എക്സ്പോ 2020 ദുബായിലെ പാകിസ്ഥാന്‍ പവലിയനില്‍ സന്ദര്‍ശകരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. എക്സ്പോ ആരംഭിച്ച് 18 ദിവസത്തിനകമാണ് ലക്ഷം പേര്‍ പവലിയന്‍ സന്ദര്‍ശിച്ചത്. ഇതോടെ എക്സ്പോ നഗരിയിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയ പവലിയനുകളിലൊന്നായി പാക് പവലിയന്‍ മാറി.

ദുബായ് ഉപഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം പവലിയന്‍ സന്ദര്‍ശിച്ചിരുന്നു. അതെ സമയം മേളയുടെ ആദ്യ ദിവസം 8,000 പേരാണ് പാകിസ്ഥാന്‍ പവലിയന്‍ സന്ദര്‍ശിച്ചത്. നാല് നിലകളിലായാണ് പാക് പവലിയന്‍ ക്രമീകരിച്ചിട്ടുള്ളത്. പല നിറങ്ങളിലുള്ള എക്സ്റ്റീരിയർ ആണ് സന്ദര്‍ശകരെ ഈ പവലിയനിലേക്ക് ആകര്‍ഷിക്കുന്നത്.

ഒരോ പവലിയനും എടുത്ത് പറയേണ്ടത് തന്നെയാണ്. വ്യത്യസ്തമായ ആശയങ്ങള്‍ വളരെ മനോഹരമായി ഒരോ രാജ്യങ്ങളും അവതരിപ്പിച്ചുട്ടുണ്ട്. ജിസിസി രാജ്യങ്ങള്‍ അറബ് പാരമ്പര്യത്തെ ചേര്‍ത്ത് പിടിച്ചപ്പോള്‍ മറ്റു പല രാജ്യങ്ങളും ടെക്‌നോളജിയില്‍ വിസ്മയങ്ങള്‍ ആണ് തീര്‍ത്തത്.

Top