ഒത്തുകളി വിവാദം: പാക് പേസ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്റെ വിലക്ക് അവസാനിച്ചു

കറാച്ചി: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട ഒത്തുകളിയില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പേസ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന് ഏര്‍പ്പെടുത്തിയിരുന്ന ആറുമാസത്തെ വിലക്ക് വ്യാഴാഴ്ച അവസാനിച്ചു.

വിലക്ക് അവസാനിച്ചതോടെ അടുത്തമാസം ശ്രീലങ്കയുമായി നടക്കുന്ന ട്വന്റി-20 പരമ്പരയില്‍ ഇര്‍ഫാനെയും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

Top