ക്വെ​റ്റ​യി​ൽ പാ​ക് സു​ര​ക്ഷാ സൈ​ന്യം അ​ഞ്ച് ചാ​വേ​റു​ക​ളെ വ​ധി​ച്ചു ; തകർത്തത് വൻ സ്ഫോടന ശ്രമം

ഇ​സ്‌​ലാ​മാ​ബാ​ദ്: ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ക്വെ​റ്റ​യി​ൽ പാ​ക് സു​ര​ക്ഷാ സൈ​ന്യം അ​ഞ്ച് ചാ​വേ​റു​ക​ളെ വ​ധി​ച്ചു. അ​ഫ്ഗാ​ൻ പൗ​ര​ൻ​മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ്ഫോ​ട​ന​ത്തി​ലും വെ​ടി​വ​യ്പി​ലും അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മ​ഡാ​ദ്ഗ​ർ സെ​ന്‍റ​റി​ൽ ബോം​ബ് സ്ഫോ​ട​നം ന​ട​ത്താ​നു​ള്ള ഭീ​ക​ര​രു​ടെ ശ്ര​മം ത​ക​ർ​ത്ത സൈ​ന്യം അ​ഞ്ചു പേ​രെ​യും വ​ക​വ​രു​ത്തു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച ട്ര​ക്കി​ൽ എ​ഫ്സി മ​ഡാ​ദ്ഗ​ർ സെ​ന്‍റ​റി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്രമിക്കുമ്പോഴായിരുന്നു ഏറ്റുമുട്ടൽ. പ്ര​വേ​ശ​ക​വാ​ട​ത്തി​ൽ ത​ന്നെ സു​ര​ക്ഷാ സേ​ന ഭീ​ക​ര​രെ നേ​രി​ട്ടു.

Top