പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ താമസിക്കുന്ന പാക്ക് കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം

ജയ്പുര്‍: വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിക്കുന്ന പാക്ക് കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. ഇന്ത്യയില്‍ പത്ത് വര്‍ഷത്തിലേറെയായി താമസിക്കുന്ന 34 പേര്‍ക്കാണ് പൗരത്വം നല്‍കിയത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സ്വരൂപ് ഈ കാര്യം സ്ഥിരീകരിച്ചു.

പാക്കിസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്നുള്ളവരാണ് പൗരത്വം കിട്ടിയവരില്‍ 19 പേര്‍. പത്ത് പേര്‍ പാലിയില്‍ നിന്നും മറ്റുള്ളവര്‍ ജലോര്‍ ജില്ലയില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ്.

ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 17 വരെ പാക്കിസ്ഥാനില്‍ നിന്നും കുടിയേറിയ 79 പേര്‍ക്കാണ് ഇന്ത്യ പൗരത്വം നല്‍കിയത്.

Top