കശ്മീരില്‍ തീവ്രവാദത്തെ ആളിക്കത്തിക്കാനുള്ള നീക്കമാണ് പാക്കിസ്ഥാന്‍ നടത്തുന്നത്: ജയ്ശങ്കര്‍

വാഷിങ്ടണ്‍: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിക്കൊണ്ടുള്ള തീരുമാനത്തിനെതിരെയുള്ള പാക്കിസ്ഥന്റെ നീക്കങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. അമേരിക്ക സന്ദര്‍ശനത്തിനിടെ വാഷിങ്ടണില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാന്‍ കശ്മീരില്‍ തീവ്രവാദത്തെ ആളിക്കത്തിക്കാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുവേണ്ടിയാണ് കശ്മീരില്‍ വലിയ ദുരന്തസമാനമായ സാഹചര്യമാണുള്ളതെന്ന പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ഏറെക്കാലം കാത്തിരുന്ന് നടപ്പാക്കിയ കാര്യമാണ്. അത് ശരിയായ കാര്യംതന്നെയായിരുന്നു. വര്‍ഷങ്ങള്‍ മുന്‍പുതന്നെ അത് ചെയ്യേണ്ടതായിരുന്നെന്നാണ് അഭിപ്രായം. ഓഗസ്റ്റ് അഞ്ചിനു ശേഷം കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വളരെ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജയ്ശങ്കര്‍ പറഞ്ഞു.

നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച ശേഷം കശ്മീരില്‍ സമാധാവും സന്തോഷവും തിരികെവരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നത് കശ്മീരില്‍ വലിയ ദുരന്ത സാഹചര്യമാണ് ഉള്ളതെന്ന പ്രതീതി സൃഷ്ടിക്കാനാണ്. അതാണ് അവര്‍ ആഗ്രഹിക്കുന്നതും കഴിഞ്ഞ എഴുപതു വര്‍ഷമായി അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതും – ജയ്ശങ്കര്‍ പറഞ്ഞു.

Top