ജമ്മുവിൽ ബി എസ് എഫ് പോസ്റ്റുകൾക്ക് നേരെ പാക് വെടിവെപ്പ് : തിരിച്ചടിച്ച് സേന

ദില്ലി: ജമ്മുവിൽ ബി എസ് എഫ് പോസ്റ്റുകൾക്ക് നേരെ പാക് വെടിവെപ്പ്. ജമ്മുവിലെ അർണിയയിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പ് തുടരുന്നതായി ബി എസ് എഫ് അറിയിച്ചു. എന്നാൽ പാക് വെടിവെപ്പിന് തിരിച്ചടിയായി ബിഎസ്എഫും വെടിയുതിർത്തു. അതേസമയം, അർണിയയിലെ പാക്കിസ്ഥാൻ മോട്ടോർ ഷെല്ലുകൾ അടക്കം ഉപയോഗിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുകയാണ്.

വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. തിരിച്ചും സൈന്യം വെടിയുതിർത്തിട്ടുണ്ട്. രാത്രിയിലും തുടരുന്ന പ്രകോപനമാണ് പാക്കിസ്ഥാന്റെ ഭാ​ഗത്ത് നിന്നുണ്ടാവുന്നത്. തുടർച്ചയായി പാക്കിസ്ഥാന്റെ ഭാ​ഗത്തുനിന്ന് പ്രകോപനമുണ്ടാവുകയാണ്.

അതെസമയം, ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായി സുരക്ഷസേന അറിയിച്ചു. കുപ്‌വാരയിലെ മച്ചില്‍ സെക്ടറിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. നിയന്ത്രണ രേഖയിലൂടെ ഇന്ത്യന്‍ ഭാഗത്തേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകര്‍ത്തതെന്ന വിവരമാണ് സൈനിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

Top