പാക്ക് പൊതു തിരഞ്ഞെടുപ്പ് തൃപ്തികരമെന്ന് പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

PAKISTHAAN-ELECTION-COMMISSION

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നടന്ന പൊതു തിരഞ്ഞെടുപ്പ് തൃപ്തികരമെന്ന് പാക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ജൂലൈ 25നു നടന്ന പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ തെഹ്രിക്- ഇ- ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിനൊരുങ്ങിയിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്.

പുതുയുഗപ്പിറവിയിലേക്കാണ് പാക്കിസ്ഥാന്‍ കടക്കുന്നതെന്നാണ് വിജയത്തോടൊപ്പം ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഇപ്പോള്‍ നേടിയിരിക്കുന്ന വിജയം 22 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണെന്നും തന്നെ വ്യക്തിപരമായി ആക്രമിച്ചവരോടൊക്കെ ക്ഷമിക്കുകയാണെന്നും തന്റെ സര്‍ക്കാര്‍ ആരോടും പ്രതികാരം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top