കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ സുരക്ഷാസേന വെടിവെച്ചിട്ടു

ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ വെടിവെച്ചതായി അധികൃതര്‍ അറിയിച്ചു. ബി.എസ്.എഫ് ജവാന്മാരാണ് ഡ്രോണ്‍ വെടിവെച്ചിട്ടത്.

കത്വയിലെ ഹിരാനഗര്‍ സെക്ടറിലെ രഥുവ പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചെ 5.10 ഓടെ ഡ്രോണ്‍ പറക്കുന്നതായി ബിഎസ്എഫിന്റെ പട്രോളിംഗ് സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഡ്രോണ്‍ വെടിവെച്ചിട്ടത്. വയലിലാണ് ഡ്രോണ്‍ തകര്‍ന്നുവീണത്. ഡ്രോണില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

പാക്കിസ്ഥാന്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ പാതയായി തുടരുന്ന മേഖലയാണ് ഹിരാനഗര്‍ സെക്ടര്‍.

Top