ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടി! കരസേനാ മേധാവിയുടെ കാലാവധി നീട്ടിയതിനെതിരെ കോടതി

ഇസ്ലമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടി. കരസേനാ മേധാവി ജനറല്‍ ഖമര്‍ ബജ്വായുടെ കാലാവധി നീട്ടാനുള്ള ഇമ്രാന്‍ ഖാന്റെ നീക്കത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോടതി.

കാലവധി കഴിഞ്ഞിട്ടും കരസേനാ മേധാവിക്ക് മൂന്നു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കിയതിനെയാണ് പാകിസ്ഥാന്‍ കോടതി തടഞ്ഞത്.

നവംബര്‍ 19-നാണ് ഖാന്‍ ബാജ്വായുടെ കാലാവധി നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും പ്രധാനമന്ത്രിക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതേസമയം, രാഷ്ട്രപതി അംഗീകരിച്ചതിനു ശേഷമാണ് പ്രധാനമന്ത്രി കാലാവധി നീട്ടിയതെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.

Top