അനുവദിച്ചതിലും കൂടുതല്‍ കൈ മടക്കുന്നു; ബൗളര്‍ മുഹമ്മദ് ഹഫീസിന് പന്തെറിയാന്‍ വിലക്ക്

ബൗളര്‍ മുഹമ്മദ് ഹഫീസിനെ പന്തെറിയുന്നതില്‍ നിന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്കി. കൈമടിക്കിയെറിയുന്നതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബോര്‍ഡ് ഹഫീസിനെ വിലക്കിയത്.

ഹഫീസിനെ വിലക്കിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് കീഴില്‍ വരുന്ന മത്സരങ്ങളില്‍ പന്തെറിയാന്‍ സാധിക്കുന്നതായിരിക്കില്ല. വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ടൂര്‍ണമെന്റില്‍ മിഡില്‍സെക്സിനുവേണ്ടി ഹഫീസ് കളിക്കുന്നതായിരിക്കും.

ഓഗസ്ത് 30ന് സോമര്‍സെറ്റിനെതിരെ നടന്ന മത്സരത്തിലാണ് താരത്തിന്റെ പന്തേറില്‍ സംശയം ഉണ്ടായത്. തുടര്‍ന്ന് അമ്പയര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിനെ  തുടര്‍ന്ന് ഹഫീസ് അനുവദിച്ചതിലും  കുടുതല്‍ കൈമടക്കുന്നുണ്ടെന്നായിരുന്നു  കണ്ടെത്തിയത്. എന്നാൽ വിലക്കിനെ സംബന്ധിച്ച് ഐസിസി പാനലിന് കീഴില്‍ സ്വതന്ത്രമായ പരിശോധന നടത്താന്‍ തയ്യാറാണെന്നും ഹഫീസ് അറിയിച്ചു.

Top