ഗുജറാത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് പാക്ക് ബോട്ടുകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് പാകിസ്ഥാന്റെ മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടി. പതിനൊന്ന് ബോട്ടുകളാണ് പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ ബോട്ടുകളാണ് ഇവ.

ബിഎസ്എഫാണ് ബോട്ടുകള്‍ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവര്‍ കരയിലേക്ക് കടന്നെന്നാണ് സൂചന. വ്യോമസേനാംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇവരെ ഇവിടേക്ക് എയര്‍ഡ്രോപ് ചെയ്യുകയായിരുന്നു. ഭുജ് തീരത്ത് വ്യാപക പരിശോധന നടക്കുകയാണ്.

Top