ജമ്മു കശ്മീരില്‍ പാക്ക് ആക്രമണം; ഒരു സൈനികന് വീരമൃത്യു, രണ്ട് പാക്ക് സൈനികരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്റെ വെടി നിര്‍ത്തല്‍ ലംഘനം. സുന്ദര്‍ബാനി സെക്ടറിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. സംഭവത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യുവരിച്ചു. ഇന്ത്യന്‍ സൈന്യം ഉടനടി ശക്തമായി തിരിച്ചടിച്ചു. ഇതില്‍ രണ്ട് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു.

താങ്ധര്‍, സുന്ദര്‍ബനി, ഫാര്‍കിയന്‍ എന്നീ മേഖലകളില്‍ പാക്ക് സൈന്യം വ്യാപകമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം തുടങ്ങിയത്. മോര്‍ട്ടാര്‍ ഷെല്ലുകളുപയോഗിച്ചായിരുന്നു ആക്രമണം.

Top