പാക്ക് സൈന്യത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനം നിഷേധിച്ചു

ജമ്മു കശ്മീരിലും അതിര്‍ത്തി പ്രദേശങ്ങളിലും ഇന്ത്യ സൈനിക സാന്നിധ്യം ശക്തമാക്കിയതോടെ പാക്കിസ്ഥാന്‍ വെട്ടിലായിരിക്കുകയാണ്. ഇതിനിടെ പാക്കിസ്ഥാനിലെ ചില സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലേക്ക് ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

‘ഈ വെബ്സൈറ്റിന്റെ ഉടമ നിങ്ങളുടെ രാജ്യത്തു നിന്ന് വെബ്സൈറ്റ് ആക്സസ് ചെയ്യുന്നതില്‍ നിന്ന് നിരോധിച്ചിരിക്കുന്നു’ എന്നാണ് വെബ്‌സൈറ്റ് തുറക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസമാണ് ദേശീയ സുരക്ഷാ സമിതിയുടെ (എന്‍എസ്സി) യോഗം വിളിച്ചത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്.

Top