സിനിമാതാരങ്ങളുടെ ചിത്രങ്ങളും പോസ്റ്ററുകളും പതിപ്പിച്ച ബസുകള്‍ക്ക് വിലക്ക്; തീരുമാനവുമായ് ട്രാന്‍സ്‌പോട്ട് കമ്മീഷന്‍

തിരുവനന്തപുരം:ചലചിത്ര താരങ്ങളുടെ ബഹുവര്‍ണ ചിത്രങ്ങളും പോസ്റ്ററുകളുമായ് ഓടുന്ന ബസ്സുകള്‍ക്ക് വിലക്ക്. ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും മറ്റ് ചിത്രങ്ങളും നീക്കം ചെയ്യണമെന്നാണ് ട്രാന്‍സ്‌പോട്ട് കമ്മീഷന്റെ പുതിയ ഉത്തരവ്.

മുന്നിലും പിന്നിലും എത്തുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഈ ചിത്രങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ നടപടി. ജനുവരി 31നുള്ളില്‍ ഈ ചിത്രങ്ങള്‍ നീക്കംചെയ്യാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടിയുമായി മുന്നോട്ടു പോവുകയാണ് അധികൃതര്‍. അതേസമയം ഇത്തരം ചിത്രങ്ങളും പോസ്റ്ററുകളും വാഹനത്തിന്റെ പുറം പെയിന്റിന്റെ ഭാഗമാണെന്ന വാദം കോടതി തള്ളിയതോടെയാണ് അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

Top