സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം : ഭൂവിഭവ സംരക്ഷണ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. നവംബര്‍ മൂന്നിന് എറണാകുളം മറൈന്‍ ഡ്രൈവിലെ സുബാഷ് പാര്‍ക്കില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേകം മത്സരങ്ങള്‍ നടത്തും.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 9 ന് മറൈന്‍ ഡ്രൈവില്‍ എത്തണം. സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും, ചിത്രരചനയ്ക്ക് ആവശ്യമായ സാമഗ്രികളും കൊണ്ടുവരണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിംഗ് പേപ്പര്‍ രജിസ്ട്രേഷനു ശേഷം നല്‍കും. എല്‍.പി വിഭാഗത്തിന് ക്രയോണും യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ക്ക് വാട്ടര്‍ കളറുമാണ് ഉപയോഗിക്കേണ്ടത്.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ അധികൃതര്‍ മുഖേനയോ ഫോണിലൂടെയോ നേരിട്ടോ ബന്ധപ്പെടണം. വിലാസം: ഭൂവിനിയോഗ കമ്മീഷണര്‍, കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വികാസ് ഭവന്‍, തിരുവനന്തപുരം – 695033, ഫോണ്‍ – 0471-2302231, 2307830. ഇ-മെയില്‍: landuseboard@yahoo.com വെബ് സൈറ്റ്: www.kslub.kerala.gov.in.

Top