കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ ചിത്രരചനാ മത്സരം

ഭൂവിഭവ സംരക്ഷണ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മല്‍സരം സംഘടിപ്പിക്കുന്നു. നവംബര്‍ മൂന്നിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ സുഭാഷ് പാര്‍ക്കില്‍ നടത്തുന്ന മത്സരം എല്‍.പി/യു.പി/എച്ച്‌.എസ് വിഭാഗങ്ങള്‍ക്കായി പ്രത്യേകം സംഘടിപ്പിക്കും.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മൂന്നിന് രാവിലെ ഒന്‍പതിന് മറൈന്‍ ഡ്രൈവില്‍ എത്തണം. മല്‍സരാര്‍ത്ഥികള്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും, ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും കൊണ്ടുവരണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിംഗ് പേപ്പര്‍ നല്‍കും. എല്‍.പി വിഭാഗത്തിന് ക്രയോണ്‍, യു.പി, എച്ച്‌.എസ് വിഭാഗങ്ങള്‍ക്ക് വാട്ടര്‍ കളര്‍ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ട സാമഗ്രികള്‍.

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌കൂള്‍ അധികൃതര്‍ മുഖേനയോ ഫോണിലൂടെയോ നേരിട്ടോ മുന്‍കൂട്ടിയും ബന്ധപ്പെടാം. വിലാസം:- ഭൂവിനിയോഗ കമ്മീഷണര്‍, കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വികാസ്ഭവന്‍, തിരുവനന്തപുരം-695033, ഫോണ്‍:-0471-2302231, 2307830. വിശദവിരങ്ങള്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.ഇ-മെയില്‍: landuseboard@yahoo.com വെബ് സൈറ്റ് : www.kslub.kerala.gov.in

Top