ബ്രിട്ടനിൽ പണം കൊടുത്ത് പൊലീസ് സുരക്ഷ; ഹാരി രാജകുമാരന്റെ ശ്രമം ഹൈക്കോടതി തടഞ്ഞു

ലണ്ടൻ : യുഎസിൽനിന്ന് ബ്രിട്ടനിലെത്തുമ്പോൾ പണം മുടക്കി പൊലീസ് സുരക്ഷ നേടിയെടുക്കാനുള്ള ഹാരി രാജകുമാരന്റെ ശ്രമം ഹൈക്കോടതി തടഞ്ഞു.

ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ മകനായ ഹാരി 3 വർഷം മുൻപു രാജകൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകളിൽനിന്ന് ഒഴിവായതോടെ വിഐപി സുരക്ഷ റദ്ദാക്കിയതു സംബന്ധിച്ച് ഇനി വ്യവഹാരങ്ങളൊന്നും പാടില്ലെന്നും കോടതി വ്യക്തമാക്കി.

പണം കൊടുത്താൽ പൊലീസുകാരെ സുരക്ഷാഭടന്മാരായി കിട്ടുമെന്ന സ്ഥിതി വന്നാൽ ബ്രിട്ടനിലെ സമ്പന്നരായ പ്രമുഖരെല്ലാം ആ സേവനം ആവശ്യപ്പെട്ടു രംഗത്തെത്തുമെന്ന് പൊലീസിന്റെയും സർക്കാരിന്റെയും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

Top