ഭാവിയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുമെന്ന് ആഢംബര വാഹന നിര്‍മാതാക്കളായ പഗാനി

രും കാലത്ത് തങ്ങള്‍ ഇലക്ട്രിക് കാര്‍ നിര്‍മിക്കുമെന്ന് ഇറ്റാലിയന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ പഗാനി. 2025 ഓടു കൂടി പഗാനി ഗ്രൂപ്പിന്റെ ഇലക്ട്രിക് കരാര്‍ വാഹന വിപണിയില്‍ എത്തുമെന്ന് കമ്പനി ഉടമ ഹൊറാക്കിയോ പഗാനി പറഞ്ഞു.

pagani-electric

ഈ വര്‍ഷം അവസാനത്തോടു കൂടി ഇലക്ട്രിക് കാറിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനുവല്‍ ഗിയര്‍ ബോക്‌സ് ആയിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പുതിയ ഇലക്ട്രിക് ഹൈപ്പര്‍ കാറുകളെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്ത് വിട്ടിട്ടില്ല.

Top