ഇന്ത്യന്‍ കരുത്തില്‍ പേടിച്ച് പാക്കിസ്ഥാന്‍; ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഈജിപ്തിനെ സമീപിച്ചു

ഇസ്ലാമാബാദ്: പുല്‍വാമ, ബാലക്കോട്ട് സംഭവങ്ങള്‍ക്ക് പിന്നെലെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തെ പേടിച്ച് പാക്കിസ്ഥാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ആയുധ ശേഖരങ്ങളും നൂതന പോര്‍വിമാനങ്ങളും വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ട്.ഇസ്ലാമാബാദിലെ എയര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ പാക്ക് വ്യോമസേന മേധാവി മുജാഹിദ് അന്‍വര്‍ ഖാനുമായി രാജ്യാന്തര മാദ്ധ്യമപ്രവര്‍ത്തകനായ അലന്‍ വോണ്‍ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ സേന ബലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിച്ച മിറാഷ് ശ്രേണിയിലുള്ള വിമാനങ്ങള്‍ വാങ്ങന്‍ പാക്കിസ്ഥാന്‍ ഈജിപ്തിനെ സമീപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അഞ്ചോളം വിമാനങ്ങളാണ് പാക്കിസ്ഥാന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഈജിപ്തില്‍ നിന്ന് മിറാഷ് 5 വാങ്ങാന്‍ പാക്ക് വ്യോമസേന വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ഇതു സംബന്ധിച്ച് കരാറിലെത്തിയതെന്നുമാണ് റിപ്പോര്‍ട്ട്.മിറാഷ് 5 വേരിയന്റിലുള്ള 30 പോര്‍വിമാനങ്ങളാണ് പാക്കിസ്ഥാനു നല്‍കുന്നത്.

ഈജിപ്ഷ്യന്‍ എയര്‍ഫോഴ്‌സ് ഉപയോഗിക്കുന്ന പോര്‍വിമാനമായ മിറാഷ് 5 ന്റെ ആദ്യ ബാച്ച് വരും മാസങ്ങളില്‍ തന്നെ പാക്കിസ്ഥാനില്‍ എത്തുമെന്നാണ് അറിയുന്നത്.

Top