മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍; സുനില്‍ ഛേത്രിക്ക് പത്മശ്രീ

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പദ്മഭൂഷണ്‍, പദ്മശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും പദ്മഭൂഷണ്‍ പുരസ്‌കാരം. ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദയ്ക്കും ഗായകന്‍ കെ.ജി. ജയനും പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിക്കും. ഇന്ത്യയുടെ അഭിമാന താരമായ സുനില്‍ ഛേത്രിക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചു.

അന്തരിച്ച പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കും. നടനും നര്‍ത്തകനുമായ പ്രഭുദേവയും പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി.

Top