പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്തെന്ന്; നിലപാട് തിരുത്തി രാജകുടുംബം

തിരുവനന്തപുരം: നിലപാട് തിരുത്തി രാജകുടുംബം. പത്മനാഭ സ്വാമി ക്ഷേത്രം പൊതു സ്വത്താണെന്നാണ് രാജകുടുംബം ഇപ്പോള്‍ പറയുന്നത്. സ്വകാര്യസ്വത്താണെന്ന പഴയ വാദമാണ് തിരുത്തിയിരിക്കുന്നത്. ക്ഷേത്രഭരണത്തിനുള്ള അകാശം നല്‍കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു.

ക്ഷേത്രത്തിന്റെ ആസ്തി രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ലെന്നും ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നും രാജകുടുംബം കോടതിയെ അറിയിച്ചു.

കേസ് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നാളെയും വാദം തുടരും. ജസ്റ്റിസ് യു.യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അമിക്കസ് ക്യുറിയായി പുതുതുതായി ആരെയും നിയമിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ആവശ്യം എങ്കില്‍ പിന്നീട് അതെ കുറിച്ച് ആലോചിക്കാമെന്നും ജസ്റ്റിസ് യുയുലളിത് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി.

Top